വയനാട്: വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക് അപേക്ഷിക്കാം

വയനാട്: സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യാ, ചുമര്‍ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാ ഗുരുകുലത്തിലെ  വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ സെപ്റ്റംബര്‍ 25 വരെ സമര്‍പ്പിക്കാം. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍, ചുമര്‍ ചിതകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയ്ക്കാണ് അപേക്ഷ  ക്ഷണിച്ചത്. അപേക്ഷ ഫോം വാസ്തുവിദ്യാ ഗുരുകുലം ഓഫീസില്‍ ലഭ്യമാണ്.  www.vasthuvidyagurukulam.com എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍ 0468-2319740, 9947739442, 9847053294

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →