തിരുവനന്തപുരം : പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോടികള്‍ പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന് ടാര്‍ജറ്റ് നല്‍കിയിരിക്കുകയാണെന്ന് യുഡിഎഫ് യോഗത്തിനുശേഷം അദ്ദേഹം ആരോപിച്ചു. ക്വാട്ടാ നിശ്ചയിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളുടെ കയ്യില്‍ നിന്ന് പോലീസിനെക്കൊണ്ട് കൊളളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികളുണ്ടാക്കാന്‍ വേണ്ടിയുളള ടാര്‍ജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കാര്‍ നല്‍കിയെന്നും സതീശന് ആരോപിച്ചു.
ഈ കോവിഡ് കാലത്ത് വലിയ ദുരിതത്തിലേക്കാണ് ജനങ്ങളെ തളളിവിടുനന്തെന്നും അദ്ദേഹം പറഞ്ഞു.ഇിതിനെതിരെയുളള പ്രതിഷേധം യുഡിഎഫ് യോഗത്തില്‍ രേഖപ്പെടുത്തി. ഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങ ളെ അവതരിപ്പിക്കുകയും ചെയ്യും സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാന്‍ വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതീശന് പറഞ്ഞു.