കൊച്ചി: കാത്തിരിപ്പിന് അവസാനമായി. പുറംരാജ്യങ്ങളില്‍ ജോലിക്ക് പോയ മലയാളികള്‍ മടങ്ങി വന്നു തുടങ്ങി. ആദ്യവിമാനം അബുദബിയില്‍ നിന്ന് പുറപ്പെട്ട് നെടുമ്പാശേരിയില്‍ വന്നിറങ്ങി. ഇന്ന് (07 05 2020 വ്യാഴാഴ്ച) രാത്രി 10.10 നാണ് എത്തിയത്. 181 യാത്രക്കാരുണ്ടായിരുന്നു. 49 ഗര്‍ഭിണികളും 4 കുട്ടികളുമുണ്ടായിരുന്നു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്കും മറ്റുള്ളവരെ ക്വാറന്റൈനിലേക്കും അയയ്ക്കും. തൃശൂരിലും ഗുരുവായൂരുമാണ് ഇവര്‍ക്ക് ക്വാറന്റൈനിലേക്കുള്ള സംവിധാനമൊരുക്കുന്നത്.

