ഇതരസംസ്ഥാന തൊഴിലാളികള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത്

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലാണ് വ്യാഴാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങള്‍ക്ക് സ്വന്തം വീട്ടിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുപ്പതോളം പേരായിരുന്നു പ്രതിഷേധിക്കാന്‍ എത്തിയത്.

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തി. ഇവിടെ നൂറിലേറെ പേര്‍ എത്തിയിരുന്നു. സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയാല്‍ തങ്ങള്‍ക്ക് നാട്ടിലേക്ക് പോവാന്‍ സര്‍ക്കാര്‍ തയ്യാറാവുമെന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചതായി പൊലീസ് പറയുന്നു. രണ്ട് സ്ഥലത്തും പൊലീസ് തിരിച്ചയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →