ആലപ്പുഴ: ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി ഒന്‍പതിന് കയര്‍ മെഷിനറി മാനുഫാക്ചറിങ്ങ് കമ്പിനിയില്‍

ആലപ്പുഴ: വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി സെപ്തംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഒന്നു വരെ കല്ലുപാലത്തെ കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ്ങ് കമ്പിനി ലിമിറ്റഡ് (കെ.എസ്.സി.എം.എം.സി.) ഓഫീസ് കെട്ടിടത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍, തുടങ്ങാന്‍ ആഗ്രഹിക്കുന്നവന്‍ എന്നിവരെ നേരില്‍ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരാതികളും പ്രശ്നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. ഉന്നത ഉദ്യോഗസ്ഥര്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി. വിശദവിവരത്തിന് ഫോണ്‍: 0477 2241272, 8075233622 ഇ-മെയില്‍: dicalpnsection@gmail.com.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →