അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ധനസഹായത്തിന് അപേക്ഷിക്കാം

August 31, 2021 - 7:45 pm

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍  എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ, മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.  www.schemes.wcd.kerala.gov.in  എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുളള  അങ്കണവാടി/ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *