റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ കയറി അക്രമിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

August 25, 2021 - 10:56 am

കൊല്ലം: ഭർത്താവിനും മക്കൾക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി അക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കടയ്ക്കലിൽ അവിട്ടം നാൾ രാത്രിയിലായിരുന്നു സംഭവം. സംഭവത്തിൽ കടക്കൽ ആഴാന്തക്കുഴി സ്വദേശി 29 വയസ്സുള്ള കണ്ണൻ എന്നു വിളിക്കുന്ന ശ്രീകാന്താണ് അറസ്റ്റിലായത്.

അവിട്ടം നാളിൽ രാത്രി 12 മണിയോടെ വീടിന്റെ ജനലഴി ഇളക്കി വീടിന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയെ കടന്നുപിടിയ്ക്കുകയായിരുന്നു. നിലവിളികേട്ട് ഉണർന്ന് വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ ഗുരുതരമായി മർദ്ദിക്കുകയും ചെയ്തു പ്രതിയായ അനന്തു. വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.

അനന്തുവിനെ പിന്നീട് വീടിനു സമീപത്തു നിന്നും പോലീസ് ക്യാമറ ചെയ്യുകയായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ വീട്ടമ്മയുടെ ഭർത്താവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *