റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഗ്‌നല്‍ താറുമാറായി: യാത്രക്കാര്‍ക്ക് 4.5 ലക്ഷം രൂപ തിരികെ നല്‍കി തേജസ് എക്സ്പ്രസ്

August 25, 2021 - 9:40 am

ന്യൂഡല്‍ഹി: ശക്തമായ മഴയെത്തുടര്‍ന്നു സിഗ്‌നല്‍ സംവിധാനം താറുമാറായതിനെ തുടര്‍ന്ന് രണ്ടു മണിക്കൂര്‍ വൈകിയതിനു 4.5 ലക്ഷം രൂപ യാത്രക്കാര്‍ക്ക് മടക്കിനല്‍കി ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സെമി അതിവേഗ ട്രെയിനായ തേജസ്.കഴിഞ്ഞ ശനിയാഴ്ചയാഴ്ചയാണ് ട്രെയിന്‍ വൈകിയത്. ഏകദേശം രണ്ടരമണിക്കൂര്‍ വൈകിയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഞായറാഴ്ച ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസും ഒരു മണിക്കൂറോളം വൈകി.2,035 യാത്രക്കാര്‍ക്കായാണ് പണം നല്‍കിയതെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി) പറഞ്ഞു.തേജസ് ഒരു മണിക്കൂര്‍ വൈകിയാല്‍ ഓരോ യാത്രക്കാരനും 100 രൂപ വച്ച് നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. രണ്ടോ അതിലധികമോ മണിക്കൂര്‍ െവെകിയാല്‍ 250 രൂപയ്ക്കും. ഇതോടെ ഐ.ആര്‍.സി.ടി.സി. 4,49,600 രൂപയാണ് നഷ്ടപരിഹാരമായി യാത്രക്കാര്‍ക്കു നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *