റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഷ്‌റഫ് ഗനിക്ക് അഭയം നൽകി യുഎഇ

August 19, 2021 - 7:28 am

യു എ ഇ: താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് യു എ ഇ അഭയം നൽകി. അഷ്റഫ് ഗനിക്ക്‌ അഭയം നല്കയതായി യു എ ഇ വിദേശകാര്യ മന്ത്രാലയം 18/08/2021 ബുധനാഴ്ച സ്ഥിരീകരിച്ചു.

Read Also: താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ

Read Also: അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധം; വെടിയുതിർത്ത് താലിബാൻ

അഷ്‌റഫ് ഗനി കാബൂളില്‍നിന്ന് താജിക്കിസ്താൻ,ഒമാൻ എന്നിവിടങ്ങളിലേക്ക് പോയെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് അഷ്‌റഫ് ഗനിയും കുടുംബവും യു എ ഇ യിൽ ഉണ്ടെന്നും അവർക്ക് അഭയം നൽകിയതായും വാർത്താകുറിപ്പിലൂടെ ഔദ്യോഗീകമായി യു എ ഇ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്‌.

അഷ്‌റഫ് ഗനിയുടെ കുടുംബാംഗങ്ങളും യു എ ഇ യിൽ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുൻനിർത്തിയാണ് അഷ്‌റഫ് ഗനിയെ സ്വാഗതം ചെയ്തതെന്ന് യു എ ഇ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *