ജനീവ: അഫ്ഗാനിലെ മുന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു പൊതുമാപ്പ് നല്‍കുമെന്നും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ സ്വാതന്ത്ര്യം നല്കുമെന്നു താലിബാന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നു യു.എന്‍. താലിബാന്റെ മുന്‍കാല പ്രവര്‍ത്തികള്‍ വിലയിരുത്തുമ്പോള്‍ അവരുടെ വാഗ്ദാനത്തെ സംശയത്തോടെയേ കാണാന്‍ കഴിയൂവെന്ന് യു.എന്‍. താലിബാന്റെ കൈയിലായ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളില്‍നിന്ന് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നതെന്നു യു.എന്‍. മനുഷ്യാവകാശ ഓഫീസ് വക്താവ് റൂപെര്‍ട്ട് കോള്‍വില്ലെ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ജനങ്ങളെ സംരക്ഷിക്കാനും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും താലിബാനു ബാധ്യതയുണ്ടെന്നും കോള്‍വില്ലെ പറഞ്ഞു.
താലിബാനെ നിരീക്ഷിക്കുമെന്ന് യു.എന്‍
