മെസിയെ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്

പാരീസ്: മെസിയെ സ്വന്തമാക്കിയതായി ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മെസിയും പി.എസ്.ജിയും തമ്മില്‍ 2023 വരെയുള്ള പ്രാഥമിക കരാറിനാണു ധാരണയായി. ശേഷം ഒരു വര്‍ഷത്തേക്കു കരാര്‍ നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്.വര്‍ഷം 35 ദശലക്ഷം യൂറോയാണ് വേതനം. മെസിയെ പി.എസ്. ജിയിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖെലാഫി പറഞ്ഞു. പാരീസില്‍ കരിയറിലെ പുതിയൊരു അധ്യായം ആരംഭിക്കുമെന്നാണു കരാര്‍ ഒപ്പിട്ട ശേഷം മെസി പറഞ്ഞത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ 29 നു റെയിംസിനെതിരെയാകും മെസിയുടെ ആദ്യ മത്സരം.ബാഴ്സയ്ക്കായി 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകളടിച്ച മെസി. നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും പത്ത് ലാ ലിഗ കിരീടങ്ങളും അവര്‍ക്കായി നേടി. 2004 ല്‍ ബാഴ്സക്കായി അരങ്ങേറുമ്പോള്‍ പതിനേഴ് വയസായിരുന്നു മെസിക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →