സ്വര്‍ണം നേടാത്തതില്‍ അതൃപ്തനാണെന്നു ദഹിയ

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടാത്തതില്‍ താന്‍ അതൃപ്തനാണെന്നു ഗുസ്തി താരം രവി കുമാര്‍ ദഹിയ. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടുകയാണു തന്റെ അടുത്ത ലക്ഷ്യമെന്നു ദഹിയ പറഞ്ഞു.ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ താരം ഇന്നലെയാണു നാട്ടില്‍ തിരിച്ചെത്തിയത്. നാലു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച ഹരിയാന സര്‍ക്കാരിനോടു ദഹിയ പ്രത്യേകം നന്ദി പറഞ്ഞു. 23 വയസുകാരനായ രവിയുടെ കന്നി ഒളിമ്പിക്സായിരുന്നു ഇത്. നാട്ടില്‍ കുറച്ചു നാള്‍ കുടുംബത്തോടൊപ്പം ചെലവഴിച്ച ശേഷം പതിവ് ഗുസ്തി പരിശീലനം തുടരുമെന്നും ദഹിയ പറഞ്ഞു.57 കിലോ വിഭാഗം ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സാവുര്‍ ഉഗേവിനോടാണു ദഹിയ തോറ്റത്. ഉഗേവ് മികച്ച താരമാണ്. 2019 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും ഉഗേവ് ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചിരുന്നു. ഈ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണു ദഹിയ ഒളിമ്പിക്സ് യോഗ്യത നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →