മുംബൈ: ബോളിവുഡ് നടന് അനുപം ശ്യാം (63) അന്തരിച്ചു. വൃക്കയിലെ അണുബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മ അറിയിച്ചു. ”മന് കി ആവാസ്: പ്രതിജ്ഞ” എന്ന ടെലിവിഷന്‍ പരമ്പരയിലെ ഠാക്കൂര്‍ സജ്ജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അനുപം ശ്രദ്ധേയനായത്. ഓസ്കര് പുരസ്കാരം നേടിയ സ്ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ, ദില്‍ സേ, ലഗാന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു.
നടന് അനുപം ശ്യാം അന്തരിച്ചു
