റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ കടക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര

August 9, 2021 - 9:23 am

ടോക്കിയോ: ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ കടക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര. 87.03 മീറ്ററാണ് നീരജ് ഒളിമ്പിക്‌സില്‍ എറിഞ്ഞത്. ഈ വര്‍ഷം ഒളിമ്പിക്സില്‍ മാത്രമാണു ശ്രദ്ധിച്ചത്. വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ക്കായി തയാറെടുക്കണം. ഒളിമ്പിക്സുമായി ബന്ധപ്പെട്ടു ജൂലൈ 13 ന് ഗെയ്റ്റ്ഹെഡ് ഡയ്മണ്ട് ലീഗില്‍നിന്നു നീരജ് പിന്മാറി. ചാമ്പ്യന്‍ഷിപ്പിലെ ശേഷിച്ച ലീഗുകളില്‍ മത്സരിക്കാന്‍ ആലോചിക്കുന്നതായും താരം പറഞ്ഞു. ഈ മാസം 26 ന് ലോസെയ്ന്‍, 28 ന് പാരീസ്, സെപ്റ്റംബര്‍ ഒമ്പതിന് സൂറിച്ച് എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടക്കാനുണ്ട്. ഒരു താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ വേദിയാണ് ഒളിമ്പിക്സ്.ഫൈനലില്‍ സമ്മര്‍ദം കൂടാതെ മത്സരിക്കാന്‍ കഴിഞ്ഞെന്നും നീരജ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന താരങ്ങള്‍ക്കെതിരേ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചിട്ടുള്ളതും അനുകൂലമായെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക്സ് ഫൈനലില്‍ ആദ്യത്തെ രണ്ടു ത്രോയില്‍ തന്നെ നീരജ് മെഡലുറപ്പാക്കി. ആദ്യ ത്രോയില്‍ 87.03 മീറ്റര്‍ എറിഞ്ഞ നീരജ് അടുത്ത ശ്രമം 87.58 മീറ്ററാക്കി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമായി നീരജ് പിന്നിലേക്കു പോയി. നാലും അഞ്ചും ശ്രമങ്ങള്‍ ഫൗളായി. അവസാന ഏറ് 84.24 മീറ്ററായി. ആദ്യ രണ്ട് ഏറില്‍ തന്നെ ഒന്നാം സ്ഥാനമുറപ്പിക്കാന്‍ നീരജിനു കഴിഞ്ഞു. ഫൈനലില്‍ മറ്റൊരു താരത്തിനും 87 മീറ്റര്‍ കടക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *