പെഗാസസ് വിവാദം: അന്വേഷണ ആവശ്യം ആവര്‍ത്തിച്ച് നിതീഷ് കുമാര്‍

പട്ന: പെഗാസസ് ചാരവൃത്തി കേസില്‍ അന്വേഷണം വേണമെന്നു ആവര്‍ത്തിച്ച് ബി.ജെ.പി. സഖ്യകക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നു. പാര്‍ലമെന്റിലും വിഷയം ഉന്നയിക്കപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഉണ്ടാകരുതെന്നും എന്താണു സംഭവിച്ചതെന്നു പൊതുജങ്ങളെ അറിയിക്കണം. തീര്‍ച്ചയായും അതു പരിശോധിക്കപ്പെടേണ്ടതാണെന്നുമായിരുന്നു നിതീഷിന്റെ വാക്കുകള്‍. അതേസമയം, ഫ്രാന്‍സ്, ഇസ്രയേല്‍, ഹംഗറി, മൊറോക്കോ തുടങ്ങി ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന ആരോപണമുയര്‍ന്ന രാജ്യങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഇത്തരമൊരു കാര്യമേയില്ലെന്ന നിലപാടാണെടുത്തിരിക്കുന്നത്. വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →