ഇരിങ്ങാലക്കുട : കോടികളുടെ വെട്ടിപ്പുനടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയവര്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. പണം പിന്‍ വലിക്കുന്നതിന് വൈകിട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ രാവിലെ തന്നെ ബാങ്കിന് മുന്നിലെത്തിയവരും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്.
അടുത്ത ആഴ്‌ചത്തേക്കുളള ടോക്കണിനായി വന്നവരും ക്യൂവിലുണ്ട് . ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോണ്‍ നേടിയവര്‍ക്ക് നല്‍കുന്നത് 10,000 രൂപയും .കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതര്‍ നോട്ടീസ് ഇട്ടതോടെ രാവിലെ വന്നവര്‍ ക്ഷുഭിതരായി . തര്‍ക്കം പരിഹരിക്കാനും സംഘര്‍ഷം ഒഴിവാക്കനുമുളള ശ്രമം പോലീസ് നടത്തി. അടുത്ത ആഴ്‌ചത്തേക്കുളള ടോക്കണിനായി വരിയില്‍ നില്‍ക്കുന്നവരോട് പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു.നിക്ഷേപകര്‍ തമ്മിലുളള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിനുളള ശ്രമത്തിലാണ് പോലീസ്

