പാലക്കാട് : ട്രെയിനില്‍ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രണിച്ചയാളെ റെയില്‍വേ പോലീസ് അറസറ്റ് ചെയ്‌തു. കണ്ണൂര്‍ സ്വദേശി സുമിത്രനെയാണ് പാലക്കാട് റെയില്‍വേ പോലീസ് പിടികൂടിയത്. ചെന്നെ-മംഗലാപുരം എക്‌സ്‌പ്രസില്‍ 2021 ജൂലൈ 25 ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ 28 കാരിയെ മദ്യ ലഹരിയില്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഒലവക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കും.

