സി ആർ ദാസിന്റെ പ്രപഞ്ചാത്ഭുതങ്ങൾ പ്രകാശനം ചെയ്തു

തൃശ്ശൂർ: പ്രപഞ്ചത്തെ സ്വപ്നം കാണുന്ന കുട്ടികളാണ് നാളത്തെ നാടിന്റെ പ്രതീക്ഷകളാണ് എന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ പറഞ്ഞു. സി.ആർ ദാസിന്റെ പ്രപഞ്ചാത്ഭുതങ്ങൾ എന്ന ബാലശാസ്ത്ര നോവൽ 24/07/2021 ശനിയാഴ്ച ഓൺലൈനിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസാരിച്ചു. അദ്ദേഹത്തിൽനിന്ന് ടി ജെ സ്നേഹ, എ എൻ ഒറിസൺ എന്നീ കുട്ടികൾ പുസ്തകത്തിൻറെ ആദ്യപ്രതി സ്വീകരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വല്ലഭൻ ആമുഖപ്രഭാഷണം നടത്തി.

വൈശാഖൻ, പ്രൊഫസർ എസ് ശിവദാസ് , ആമിലക്ഷ്മി എന്നിവർ പുസ്തക അവലോകനം നടത്തി സംസാരിച്ചു. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ഡോക്ടർ ടി ആർ ഗോവിന്ദൻകുട്ടി, വി ബി രാജൻ, സുഭദ്ര , വിഎസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് പുസ്തകരചയിതാവ് സി ആർ ദാസ് മാറുന്ന ലോകക്രമത്തിൽ പ്രപഞ്ച പഠനത്തിന്റെ പ്രസക്തി വിശദീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →