ടെന്നിസിൽ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ 25/07/2021 ഞായറാഴ്ച യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം തോറ്റത്. ആദ്യ സെറ്റ് നേടിയ സാനിയ സഖ്യം രണ്ടാം സെറ്റില്‍ ജയത്തിന് അടുത്തെത്തിയ ശേഷം മത്സരം കൈവിടുകയായിരുന്നു. സ്‌കോർ: 6-0, 6-7, 8-10.
Read Also: അമ്പെയ്ത്ത്: ഇന്ത്യയുടെ ദീപിക- പ്രവീണ്‍ സഖ്യം പുറത്തായി
വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. ഒളിംപിക്‌സില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി പുറത്തായി. ഓസ്‌ട്രേലിയന്‍ താരം ആദ്യ റൗണ്ടിൽ തന്നെ തോറ്റാണ് മടങ്ങുന്നത്. സ്‌പെയ്‌ന്‍റെ 48-ാം റാങ്ക് താരം ടോര്‍മോയോട് 6-4, 6-3 എന്ന സ്‌കോറിനാണ് തോല്‍വി. വിംബിള്‍ഡണില്‍ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് ഒളിംപിക്‌സില്‍ ബാര്‍ട്ടിയുടെ അപ്രതീക്ഷിത മടക്കം.

