റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 വരെ നീട്ടി

July 20, 2021 - 9:25 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 സെപ്റ്റംബര്‍ വരെ നീട്ടി. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ടെക്നികല്‍ കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണു നടപടി. ടെക്നികല്‍ കമ്മിറ്റി അധ്യക്ഷന്‍ ശ്യാം ഥാപ, താല്‍ക്കാലിക ടെക്നികല്‍ ഡയറക്ടര്‍ സാവിയോ മെദരിയ, അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശല്‍ ദാസ് എന്നിവരുടെ വീഡിയോ കോണ്‍ഫറന്‍സിനു ശേഷമാണു കോച്ചിന്റെ കരാര്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. 2019 മേയിലാണ് ഇഗോര്‍ സ്റ്റിമാച് കോച്ചായി ചുമതലയേറ്റത്. 15 മത്സരങ്ങളില്‍ ഇന്ത്യയെ പരിശീലിപ്പിച്ച സ്റ്റിമാച് ആകെ ജയിച്ചത് രണ്ടു മത്സരങ്ങളിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *