റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സണ്ണി ലിയോൺ, ശ്രീശാന്ത്; ‘പട്ടാ’ ഒരുങ്ങുന്നു

July 20, 2021 - 8:58 am

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്തിൻ്റെ നായികയായി ബോളിവുഡ് അഭിനേത്രി സണ്ണി ലിയോൺ. പട്ടാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സിബിഐ ഓഫീസറെയാണ് ശ്രീശാന്ത് അവതരിപ്പിക്കുക.

ആർ രാധാകൃഷ്ണനാണ് തിരക്കഥയൊരുക്കി ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം. 

“ചിത്രത്തിൽ ശ്രീശാന്ത് സിബിഐ ഉദ്യോഗസ്ഥനെ അവതരിപ്പിക്കും. ആ കഥാപാത്രത്തിൻ്റെ അന്വേഷണം സ്ത്രീകളുമായി ബന്ധപ്പെട്ടതാണ്. ആ ഭാഗങ്ങൾ അവതരിപ്പിക്കാൻ ഒരു കരുത്തുറ്റ സ്ത്രീ കഥാപാത്രം വേണ്ടതുണ്ട്. അതുകൊണ്ട് രാജ്യാന്തര തലത്തിൽ ശ്രദ്ധേയയായ ഒരു കലാകാരിയെ സിനിമയിൽ എത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ആ വേഷത്തിന് സണ്ണി ലിയോൺ യോജിക്കുമെന്ന് കരുതുന്നു.”- സംവിധായകൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *