ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് വില്ലേജില്‍ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്‌സ് മത്സരങ്ങള്‍ തുടങ്ങാന്‍ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നുമെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് 17/07/21 വെളളിയാഴ്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു കേസ് മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

‘വില്ലേജിലെ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വില്ലേജില്‍ നടത്തുന്ന പരിശോധനയില്‍ ആദ്യമായി കൊവിഡ് പോസിറ്റീവ് ആകുന്ന കേസാണിത്,’ ടോക്കിയോ ഓര്‍ഗനൈസിംഗ് കമ്മിറ്റി വക്താവായ മാസ തക്കായ അറിയിച്ചു.

കൂടുതല്‍ പേര്‍ രോഗബാധിതരായിട്ടുണ്ടോയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →