സംസ്ഥാനത്തെ മദ്യ വിൽപനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സംസ്ഥാനത്തെ മദ്യ വിൽപനശാലകളിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികൾ സ്വീകരിച്ചെന്ന് സര്‍ക്കാര്‍. ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ച സാഹചര്യത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയുമെന്നും സർക്കാർ 13/07/21 ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം, മദ്യ വിൽപനശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാന പാതയോരങ്ങളിൽ മദ്യ വില്‍പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ബവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →