തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ 12/07/2021 തിങ്കളാഴ്ച ദില്ലിക്ക് തിരിക്കും. 13/07/2021 ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുക.
ഭരണത്തുടർച്ചക്ക് ശേഷം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി നടത്തുന്ന ആദ്യ കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
അതിവേഗ റെയിൽപ്പാത അടക്കമുള്ള വികസന പദ്ധതികൾക്ക് ചർച്ചയിൽ മുഖ്യമന്ത്രി കേന്ദ്ര സഹായം തേടും. നിതിൻ ഗഡ്കരി അടക്കമുള്ള കേന്ദ്രമന്ത്രിമാരുമായും പിണറായി വിജയൻ ചർച്ച നടത്തും.

