ഓണകിറ്റ് വിതരണം ഓഗസ്‌റ്റ്‌ 1 മുതല്‍

തിരുവനന്തപുരം : ഓണത്തിന്‌ എല്ലാ കാര്‍ഡുടമകള്‍ക്കും സ്‌പെഷ്യല്‍ കിറ്റ്‌ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓഗസ്‌റ്റ്‌ 1 മുതല്‍ കിറ്റ്‌ വിതരണം ആരംഭിക്കുമെന്ന്‌ സിവില്‍ സപ്ലൈസ്‌ മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സപ്ലൈകോ യോഗത്തില്‍ തീരമാനമായതായും വിഭവങ്ങളുടെ കാര്യത്തില്‍ അടുത്തയാഴ്‌ച ഉത്തരവിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കുളള മിഠായി പൊതിയടക്കം 13 ഇനങ്ങളടങ്ങുന്ന കിറ്റാണ്‌ ഇത്തവണ ലഭിക്കുന്നത്‌ . 444.50 രൂപ വിലവരുന്ന സാധനങ്ങളാണ് കിറ്റിലിലുണ്ടാവുക ഒരു കിറ്റില്‍ കുട്ടികള്‍ക്കായി 20 മിഠായികള്‍ നല്‍കാനാണ്‌ നിര്‍ദ്ദേശം. അടുത്തമാസം ഓണക്കിറ്റ്‌ നല്‍കുന്നതിനാല്‍ ഈമാസം റേഷന്‍ കട വഴി ഭക്ഷ്യകിറ്റ്‌ ഉണ്ടാവില്ല.

റേഷന്‍ വ്യാപാരികള്‍ക്കായി ഏഴര ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ അനുവദിക്കാനും തീരുമാനമായി. ജനങ്ങളുമായി ഏറ്റവും കൂടുതല്‍ നേരിട്ട്‌ ഇടപെടുന്ന ആളുകളെന്ന നിലയിലാണ്‌ റേഷന്‍ വ്യാപാരികള്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്‌. 40ലേറെ റേഷന്‍ വ്യാപാരികളാണ്‌ കോവിഡ്‌ കാലത്ത്‌ മരിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →