സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ്. 08/07/2021 വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ജുലൈ മാസത്തെയും ഓഗസ്റ്റിലെയും കിറ്റുകൾ ഒരുമിച്ച് ചേർത്തായിരിക്കും സ്പെഷ്യൽ കിറ്റ്. 84 ലക്ഷം സ്പെഷ്യൽ കിറ്റാണ് വിതരണം ചെയ്യുക. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി.
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് സഹായധനം അനുവദിച്ചു. 20 ലക്ഷം ധനസഹായം നൽകാൻ തീരുമാനമായി. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കും.
നിയമസഭാ സമ്മേളനം 21/07/2021 ബുധനാഴ്ച മുതൽ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാൻ ഗവർണർക്ക് ശുപാർശ നൽകി.

