സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നീട്ടിയേക്കും; ഇളവുകളിൽ തീരുമാനം 06/07/2021 ചൊവ്വാഴ്ച

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രാ​ന്‍ ധാരണ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ അധ്യക്ഷതയില്‍ 05/07/2021 തിങ്കളാഴ്ച ചേ​ര്‍​ന്ന കൊ​വി​ഡ് അ​വ​ലോ​ക​ന സ​മി​തിയോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സംസ്ഥാനത്ത് പൊതുവിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും പരിശോധനകൾ വർദ്ധിപ്പിക്കാനാണ് 05/07/2021 തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായിരിക്കുന്നത്. പോ​സി​റ്റി​വി​റ്റി കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.നിയന്ത്രണങ്ങൾ തുടരണമെന്നാണ് പൊലീസും ആരോഗ്യവകുപ്പും യോഗത്തിൽ ആവശ്യപ്പെട്ടത്.

06/07/2021 ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കു മു​ഖ്യ​മ​ന്ത്രി ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രു​മാ​യി നടത്തുന്ന ഓ​ണ്‍​ലൈ​ന്‍ കൂ​ടി​ക്കാ​ഴ്ചലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ക്ഡൗൺ ഇളവുകളിലെ തീരുമാനം വരിക. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →