കല്ലുവാതുക്കല്‍ കേസില്‍ സത്യം അറിഞ്ഞതില്‍ സന്തോഷമെന്ന്‌ ആര്യയുടെ ഭര്‍ത്താവ്‌

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചുകൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെ പറ്റി തനിക്ക്‌ ഒന്നും അറിയില്ലായിരുന്നുവെന്ന്‌ ആത്മഹത്യ ചെയ്‌ത ആര്യയുടെ ഭര്‍ത്താവ്‌ രഞ്‌ജിത്ത്‌ . ഫെയ്‌സ്‌ ബുക്കില്‍ വ്യാജ ഐഡി ഉപയോഗിച്ചുളള ചാറ്റിംഗിനെപ്പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഞ്‌ജിത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട അനന്തുവെന്ന കാമുകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചതെന്നായിരുന്നു അറസ്റ്റിലായ രേഷ്‌മയുടെ മൊഴി. എന്നാല്‍ അനന്തുവെന്ന കാമുകന്‍ ഫെയ്‌സ്‌ബുക്കിലെ വ്യാജ ഐഡി മാത്രമായിരുന്നുവെന്ന കണ്ടെത്തലിലാണ്‌ പോലീസ്‌ എത്തിയിരിക്കുന്നത്‌. ആര്യയും ഗ്രീഷ്‌മയും ചേര്‍ന്നാണ്‌ അനന്തുവെന്ന ഐഡിയിലൂടെ രേഷ്‌മയുമായി ചാറ്റ്‌ നടത്തിയത്‌. ഇത്‌ പോലീസ്‌ കണ്ടെത്തുമോയെന്ന ഭയമാണ്‌ ഇവരെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചത്‌ എന്ന്‌ അന്വേഷണസംഘം അനുമാനിരക്കുന്നു.

ഗ്രീഷ്‌മയുമായി സൗഹൃദമുണ്ടായിരുന്ന യുവാവില്‍ നിന്നാണ്‌ ഈ വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചത്‌. പ്രാങ്കിംഗ്‌ എന്ന പേരില്‍ രേഷ്‌മയെ കബളിപ്പിക്കാനാണ്‌ വ്യാജ ഐഡിയിലൂടെ ചാറ്റിംഗ്‌ നടത്തിയിരുന്നതെന്ന്‌ മരിച്ച ഗ്രീഷ്‌മ യുവാവിനോട്‌ പറഞ്ഞിരുന്നു. ടെക്‌സ്റ്റ്‌ മെസേജുകള്‍ അയക്കുന്നതല്ലാതെ ഒരിക്കല്‍പോലും വിഡിയോ കോളോ വോയിസ്‌ കോളോ വിളിക്കാതെയാണ്‌ യുവതികള്‍ രേഷ്‌മയെ കബളിപ്പച്ചിരുന്നത്‌. സംഭവത്തെപ്പറ്റി ഒന്നും അറിഞ്ഞിരിുന്നില്ലെന്ന്‌ മരിച്ച ഗ്രീഷമയുടെയും ആര്യയുടെയും കുടുംബാംഗങ്ങള്‍ പറഞ്ഞു. നിര്‍ണായക വിവരം നല്‍കിയ യുവാവിന്റെ മൊഴി പോലീസ്‌ മജിസ്‌ട്രേറ്റിന്‌ മുമ്പില്‍ രേഖപ്പെടുത്തും മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ ബന്ധമുണ്ടായിരുന്നോയെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്‌. ചാത്തന്നൂര്‍ എസിപി നിസാമുദീന്റെ നേതൃത്വത്തിലുളള സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →