റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: യു.കെ, ഡെല്‍റ്റ വകഭേദം: ജാഗ്രത വേണം-ഡി.എം.ഒ

July 2, 2021 - 9:30 pm

കൊല്ലം: ജില്ലയില്‍ യു.കെ, ഡെല്‍റ്റ വകഭേദങ്ങളില്‍പെട്ട കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ പരിശോധനകള്‍ നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് രോഗികളുടെ സ്രവ ജനിതക പരിശോധനയില്‍ ഏഴ് യു.കെ വകഭേദങ്ങളും 52 ഡെല്‍റ്റ വകഭേദങ്ങളുമാണ് സ്ഥിരീകരിച്ചത്. പത്തനാപുരം, പൊഴിക്കര, കാവനാട്, നെടുമ്പന, ഭാഗങ്ങളില്‍ ഒന്നു വീതവും പരവൂരില്‍ മൂന്നും യു.കെ. വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി, ചവറ, നെടുവത്തൂര്‍, കുന്നത്തൂര്‍, കൊല്ലം കോര്‍പ്പറേഷന്‍, തൃക്കോവില്‍വട്ടം, കലയപുരം, പരവൂര്‍, നെടുമ്പന, അഞ്ചല്‍, കടയ്ക്കല്‍, പുനലൂര്‍, എടത്തറ, ആയൂര്‍, ഇളമാട്, പിറവന്തൂര്‍, പത്തനാപുരം, ഉമ്മന്നൂര്‍, വിളക്കുടി, ചന്ദനത്തോപ്പ്, കുണ്ടറ മേഖലകളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *