മഹേഷ് നാരായണൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ മാലിക്ക് ജൂലൈ 15ന് ആമസോൺ പ്രൈംമിൽ റിലീസ് ചെയ്യുന്നു.
തീരദേശ ജനതയുടെ നായകനായ സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തിൽ വേഷമിടുന്നത്. സുലൈമാന്റെ 20 വയസ്സു മുതൽ 55 വയസ്സ് വരെയുള്ള കാലഘട്ടം ഈ സിനിമയിൽ കാണിക്കുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് 27 കോടിയോളം മുതൽ മുടക്കുണ്ട്. ഈ ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ചുകൊണ്ട് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നു.
ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്തുനാഥ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റ ചായാഗ്രഹണം സാനു ജോൺ വർഗീസ്, സംഗീതം സുഷിൻ ശ്യാം എന്നിവർ നിർവ്വഹിക്കുന്നു. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ലീവിറ്റേക്കറാണ് സംഘട്ടനം ഒരുക്കുന്നത്.

