ചന്ദന ലേലത്തിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു

മറയൂര്‍ : മറയൂര്‍ ചന്ദനം ഇ-ലേലത്തിനായി ചെത്തിയൊരുക്കി ലോട്ടുകളാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു. കോവിഡ്‌ പ്രിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ശേഖരിച്ചിരിക്കുന്ന ചന്ദനങ്ങള്‍ ഒരുക്കുന്നതിലും ലേലത്തില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നതിനും തടസങ്ങള്‍ ഉണ്ടായിരുന്നു.ഇതാണ്‌ ഇത്തവണ ലേലം വൈകാന്‍ കാരണം. പ്രധാനമായും ചന്ദനം ചെത്തി ലോട്ടുകള്‍ ഒരുക്കുന്നത്‌ മറയൂര്‍ മേഖലയിലെ ആദിവാസികുടികളില്‍ നിന്നുളളവരാണ്‌. ഇവിടെയും രോഗവ്യാപനം ഉണ്ടാവുകയും നിയന്ത്രണങ്ങള്‍ ഉണ്ടാവുകയും ചെയ്‌തതോടെ കാലതാമസമുണ്ടായത്‌.

നിലവില്‍ ഇവര്‍ക്ക്‌ ആവശ്യമായ വാക്‌സിന്‍ ഉള്‍പ്പെടയുളള സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചശേഷമാണ്‌ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. സാധാരണയായി 5-മുതല്‍ 100 വരെ ടണ്‍ ചന്ദനമാണ്‌ ലേലത്തിനായി ഡിപ്പോയില്‍ ഒരുക്കുന്നത്‌ .എന്നാല്‍ ഇത്തവണ ഉണ്ടായ പ്രതിസന്ധികള്‍ മൂലം 25 മുതല്‍ 50 വരെ ടണ്‍മാത്രമാണ്‌ ഉണ്ടായിരുന്നത്‌. സാധാരണയായി ജൂണ്‍ ജൂലൈ മാസങ്ങളിലാണ്‌ ലേലം നടത്തുന്നത്‌. ഇത്തവണ ഓഗസറ്റില്‍ ലേലം നടത്താന്‍ സാധിക്കുമെന്നാണ ്‌വിചാരിക്കുന്നത്‌. 15 ലോട്ടുകളായി തിരിച്ചാണ്‌ മറയൂര്‍ ചന്ദനലേലം നടക്കുക. ഏറ്റവും അധികം വില ലഭിക്കുന്നത്‌ ബുദ്ധ ഇനത്തില്‍ പെട്ട ചന്ദന ലോട്ടുകള്‍ക്കാണ്‌. ഒരു കിലോഗ്രാമിന്‌ ജിഎസ്‌ടി ഉള്‍പ്പടെ 23,000 രൂപവരെ വിലയായി ലഭിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം