റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോസഫൈനെതിരെ നടപടിയുണ്ടായേക്കും , സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചർച്ചയാകും

June 25, 2021 - 7:58 am

തിരുവനന്തപുരം: ഗാര്‍ഹിക പീഢന പരാതി അറിയിക്കാന്‍ വിളിച്ച് യുവതിയോട് മോശമായി സംസരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ വിഷയം 25/06/21 വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാവും. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. അധ്യക്ഷ കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെ സിപിഐഎം ജോസഫൈനെതിരെ കടുത്ത നടപടി സ്വീകരിക്കുമോ എന്ന ചോദ്യമാണുയരുന്നത്.

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന്റെ വിവാദത്തില്‍ നിന്നും പാര്‍ട്ടിക്ക് ഒഴിഞ്ഞു മാറാനും കഴിയില്ല.

വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം.

ജോസഫൈനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വഴിതടയല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം സി ജോസഫൈനെ ഇനിയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *