തരുണ്‍ തേജ്പാലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി ആഗസ്റ്റ് 19: മുന്‍ പത്രാധിപന്‍ തരുണ്‍ തേജ്പാല്‍, തനിക്കെതിരായുള്ള ലൈംഗിക ആക്രമണ കേസ് റദ്ദുചെയ്യണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗോവയിലെ കോടതിയിലാകും കേസിന്‍റെ വിചാരണ നടക്കുക.

2013ല്‍ തരുണിന്‍റെ മുന്‍ സഹപ്രവര്‍ത്തകയായ യുവതി രജിസ്റ്റര്‍ ചെയ്ത കേസില്‍, കോടതി വ്യവഹാരപ്രകാരം, ബലാല്‍സംഗം, ലൈംഗികാക്രമണം തുടങ്ങി കേസുകള്‍ തരുണിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →