‘പ്രതീക്ഷ’ കുടുംബ സുരക്ഷാ പദ്ധതി നടപ്പിലാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

മലപ്പുറം: മരണപ്പെടുന്ന അംഗങ്ങള്‍ക്ക്‌ പത്തുലക്ഷം രൂപ സഹായ ധനമായി നല്‍കുന്ന കുടുംബ സുരക്ഷാ പദ്ധതി നടപ്പിലാക്കി വ്യാപാരി വ്യവസായി മലപ്പുറം ജില്ലാക്കമ്മറ്റി. മാരകമായ അ്‌സുഖം ബാധിക്കുന്നവര്‍ക്ക്‌ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ വരെയും പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക്‌ ലഭിക്കും. ‘പ്രതീക്ഷ’ എന്നാണ്‌ പദ്ധതിയുടെ പേര്‌. മലപ്പുറം ജില്ലാ ട്രേഡേഴ്‌സ്‌ വെല്‍ഫെയര്‍ ഫൗണ്ടേഷനാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതിയില്‍ അംഗമാവുന്നവരുടെയും കുടുംബത്തിന്‍റെ യും കണ്ണീരൊപ്പുന്നതാണ്‌ പദ്ധതി.

ഓരോ അംഗവും 100രൂപ വീതം അടക്കുന്നതാണ്‌ പദ്ധതി. 1000രൂപ ഒറ്റത്തവണ അടച്ചും പദ്ധതിയില്‍ അംഗമാകാം. പിന്നീട്‌ പദ്ധതിയിലെ ഓരോ അംഗവും മരണപ്പെടുമ്പോള്‍ 100രൂപ വീതം നല്‍കണം. പദ്ധതിയിലേക്ക് ദാനധര്‍മമായാണ്‌ വ്യക്തികള്‍ തുക നല്‍കുന്നത്‌. പദ്ധതിയില്‍ അംഗമായ 5 പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്‌. കൊറോണ ബാധിച്ചാണ്‌ ഏറെപേരും മരണപ്പെട്ടത്‌. അവരുടെ കുടുംബങ്ങള്‍ക്ക്‌ പത്തുലക്ഷം രൂപ വീതമുളള സഹായം 2021 ജൂണ്‍ 30ന്‌ മലപ്പുറത്തുവച്ച നടക്കുന്ന ചടങ്ങി്‌ല്‍ വിതരണം ചെയ്യും. സ്‌പീക്കര്‍ എംബി രാജേഷ്‌ ഉദ്‌ഘാടനം ചയ്യും.

മലപ്പുറത്ത്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ പ്രസിഡന്‍റ് പി കുഞ്ഞാവുഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എംകുഞ്ഞിമുഹമ്മദ്‌, ട്രഷറാര്‍ നൗഷാദ്‌ കളപ്പാടന്‍ ,ഓര്‍ഗനൈസിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ വിനോദ്‌ പി,മേനോന്‍ , കണ്‍വീനര്‍ ഹക്കിം ചങ്കരത്ത്‌ എന്നിവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →