ചികിത്സയില്‍ കഴിയുന്ന കോവിഡ്‌ രോഗിക്ക്‌ പഴത്തൊലിയില്‍ ഒളിപ്പിച്ച്‌ പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കി സുഹൃത്തുക്കള്‍

എറണാകുളം: ചികിത്സയില്‍ കഴിയുന്ന കൊറോണാ രോഗിക്ക്‌ പഴത്തൊലിയില്‍ ഒളിപ്പിച്ച്‌ ബീഡിയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും നല്‍കാന്‍ ശ്രമം. ഞാറക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററിലാണ് സംഭവം. ഇത്തരത്തില്‍ സുഹൃത്തുക്കള്‍ നല്‍കിയ ബീഡിയുള്‍പ്പടെയുളള പുകയില ഉല്‍പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടത്തു.

ബന്ധുക്കള്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഗേറ്റില്‍ വച്ച്‌ ജീവനക്കാര്‍ വാങ്ങിയ ശേഷം രോഗികള്‍ക്ക്‌ നല്‍കാറാണ്‌ പതിവ്‌. ഇത്തരത്തില്‍ പുഴുങ്ങിയ പഴമാണ്‌ എന്നുപറഞ്ഞാണ്‌ ഒരു രോഗിയുടെ സുഹൃത്തുക്കള്‍ പൊതി നല്‍കിയത്‌ . സംശയം തോന്നിയ ജീവനക്കാര്‍ ഇത്‌ അഴിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ പഴത്തൊലിയില്‍ ഒളിപ്പിച്ച നിലയില്‍ ബീഡിയും പുകയില ഉദ്‌പ്പന്നങ്ങളും കണ്ടെ്‌ത്തിയത്‌. ഉടനെ അധികൃതരെ അറിയിക്കുകയായിരുന്നു.

കൊറോണ കെയര്‍ സെന്ററില്‍ ഇതിനുമുമ്പും സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിവരം. ഇത്തരം സംഭങ്ങളും രോഗികളുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാരി നേരത്തെ പരാതി നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →