തൃശ്ശൂർ: പാരമെഡിക്കല്‍ ഡിപ്ലോമ കോഴ്സ് : പ്രവേശനത്തിന് ഹാജരാകണം

തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് (ഡിഎംഎല്‍ടി, ഡിഒഎ, ഡിഒടിഎടി, ഡിആര്‍ആര്‍ടി) അലോട്ട്മെന്റ് ലഭിച്ചവര്‍ ജൂണ്‍ 17ന്  രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ പ്രവേശനത്തിന് ഹാജരാകണം.

വിദ്യാര്‍ത്ഥികള്‍ ഹാജരാക്കേണ്ട രേഖകളെക്കുറിച്ച് അറിയാന്‍ www.gmctsr.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്യും. പ്രവേശന തീയതികളില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാന്‍ എല്‍ബിഎസ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →