290 കോടിയിലേറെ രൂപ നിക്ഷേപ തട്ടിപ്പ്‌നടത്തിയ 9 അംഗ സംഘത്തെ കര്‍ണാടക പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

ബംഗളൂരു; വ്യാജ മൊബൈല്‍ ആപ്പുകള്‍ വഴി 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പുനടത്തിയ മലയാളി ബിസിനസുകാരനും സംഘവും കര്‍ണാടക പോലീസിന്റെ പിടിയില്‍. മലയാളിയായ അനസ്‌ അഹമ്മദിന്റെ നേതൃത്വത്തിലുളള 9 അംഗ സംഘമാണ്‌ പിടിയിലായത്‌. കടലാസ്‌ കമ്പനിയുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച രണ്ട്‌ ചൈനീസ്‌ പൗരന്മാര്‍,രണ്ട്‌ ടിബറ്റന്‍പൗരന്മാര്‍, ഡല്‍ഹി, സൂററ്റ്‌ എന്നിവി ടങ്ങളില്‍നിന്നുളള നാലുപേര്‍ എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌.

ബുള്‍പിഞ്ച്‌ ടെക്‌നോളജീസ്‌ ,എച്ച്ആന്‍ഡ്‌ എസ്‌ വെഞ്ചേഴ്‌സ്‌,ക്ലിഫോര്‍ഡ്‌ വെഞ്ചേഴ്‌സ്‌ എന്നീ പേരുകളില്‍ കടലാസ്‌ കമ്പനികള്‍ രൂപീകരിച്ചാണ്‌ സംഘം തട്ടിപ്പിന്‌ കളമൊരുക്കിയത്‌. അനസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ പിന്നീട്‌ നിക്ഷേപം സ്വീകരിക്കാന്‍ “പവര്‍ബാങ്ക” സണ്‍ഫാക്ടറി എന്നീ ആപ്ലിക്കേഷനുകളാക്കി പേരുമാറ്റുകയായിരുന്നു. കോടിക്കണക്കിന്‌ രൂപ നിക്ഷേപമെത്തിയതോടെ ആപ്പ്‌ പ്രവര്‍ത്തന രഹിതമാക്കി മുങ്ങി.

ചൈനയില്‍ പഠിച്ച അനസ്‌ ചൈനാക്കാരിയായ യുവതിയെ ആണ്‌ വിവാഹം കഴിച്ചിരിക്കുന്നത്‌. ഇവരുടെ അക്കൗണ്ടിലേക്ക്‌ 290 കോടി രൂപ എത്തിയതായും ചൈന കേന്ദ്രീകരിച്ച്‌ ഹവാല റാക്കറ്റുമായി അനസിന്‌ ബന്ധമുളളതായും അന്വേഷണ സംഘം കണ്ടെത്തി. റേസര്‍പേ സോഫ്റ്റ്‌ വെയര്‍ പ്രൈവറ്റ് ലിമിറ്റഡ്‌ എന്ന ഓണ്‍ ലൈന്‍ ധനവിനിയോഗ സംരംഭത്തിന്‍റെ ഉടമകള്‍ നല്‍കിയ പരാതിയിലാണ്‌ പ്രതികളെ പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →