ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനൂപ് ചന്ദ്ര പാണ്ഡെയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി സർക്കാർ 08/06/21 ചൊവ്വാഴ്ച നിയമിച്ചു.
ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി കൂടിയാണ് അനുപ് ചന്ദ്ര പാണ്ഡെ.
1984 ബാച്ചിലെ വിരമിച്ച ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറായ അനൂപ് ചന്ദ പാണ്ഡെയെ തിരഞ്ഞെടുപ്പ് കമ്മീഷണറായി പ്രസിഡന്റ് രാം നാഥ് കോവിന്ദ് നിയമിച്ചതായി നിയമ-നീതിന്യായ മന്ത്രാലയമാണ് അറിയിപ്പ് നൽകിയത്.
2019 ഓഗസ്റ്റിൽ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയായി വിരമിച്ച പാണ്ഡെ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാളായി വോട്ടെടുപ്പ് പാനലിൽ ചേരും, മറ്റൊരാൾ രാജീവ് കുമാറാണ്.
ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ട് ഇലക്ഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.

