പെരിഫറൽ റിംഗ് റോഡ് പദ്ധതിയിൽ വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

ബംഗളുരു: പെരിഫറൽ റിംഗ് റോഡ് (പിആർആർ) പദ്ധതിയിൽ തുർക്കി, ഇസ്രയേൽ, സ്വിസ് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ .

ബംഗളുരു ഡവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) യുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി 08/06/21 ചൊവ്വാഴ്ച നടന്ന യോഗത്തിൽ പിആർആർ പദ്ധതിയുടെ ടെണ്ടർ അന്തിമമാക്കാനും ഭൂമി ഏറ്റെടുക്കൽ പദ്ധതി ആരംഭിക്കുന്നതിന് ഉടൻ മന്ത്രിസഭയുടെ അനുമതി നേടാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഒഴിഞ്ഞ സ്ഥലങ്ങളും കോർണർ സൈറ്റുകളും ഫ്ലാറ്റുകളും ലേലം ചെയ്ത് വരുമാനം വർദ്ധിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ബിഡിഎ സമുച്ചയങ്ങൾ നിർമ്മിക്കാനുള്ള സാധ്യതകൾ പരിഗണിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കെമ്പെഗൗഡ, ശിവറാം കാരന്ത് ലേഔട്ടുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ബെല്ലന്ദൂർ, വർത്തൂർ തടാകങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുന്നത് മൺസൂണിന് മുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചിക്കബനവാര, കൊമ്മഘട്ട, രാമസന്ദ്ര എന്നിവിടങ്ങളിലെ തടാകങ്ങളും വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം