കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. ചന്ദനക്കാംപാറ മറ്റത്തിനാനി ജെയ്സണ്‍-ഷൈനി ദമ്പതികളുടെ മകന് അലക്സ് 21 ആണ് മരിച്ചത്. 2021 ജൂണ്‍ 6 ഞായറാഴ്ച വൈകുന്നേരം ആടാംപാറ പുഴയിലെ കയത്തില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ചുഴിയില്‍ പെട്ട അലക്സിനെ നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിച്ചു.
ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് വിദ്യാര്‍ത്ഥിയാണ്. സഹോദരി: എയ്ഞ്ചല്‍.(വിദ്യാര്‍ത്ഥിനി നിര്‍മ്മലാ എച്ച്എസ്എസ്. ചെമ്പേരി)

