ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി : ബിജെപി കോര്‍കമ്മറ്റി യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ,സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനം . തെരഞ്ഞെടുപ്പ തോല്‍വി, ,കൊടകര കുഴല്‍പ്പണക്കേസ്‌, എന്നീ വിഷയങ്ങളിലാണ്‌ പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്‌. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്ന്‌ കൃഷ്‌ണദാസ്‌ പക്ഷം ആവശ്യപ്പെട്ടു. ഒപ്പം പാര്‍ട്ടി അദ്ധ്യക്ഷനും സംഘടനാ സെക്രട്ടറിയും എടുക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി പാര്‍ട്ടിയില്‍ നടപ്പിലാക്കുന്നതായും കൃഷ്‌ണദാസ്‌ പക്ഷം ആരോപിച്ചു.

രണ്ട്‌ഘട്ടങ്ങളായിട്ടാണ്‌ യോഗം നടന്നത്‌ . ഒന്ന്‌ തെരഞ്ഞെടുപ്പു തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍. ചര്‍ച്ച ചെയ്യുന്നതിനായിരുന്നു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പടെയുളള കാര്യങ്ങളില്‍ പാളിച്ചയുണ്ടായതായും, സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചകാര്യം സ്ഥാനാര്‍ത്ഥി തന്നെ അറിയാത്ത സ്ഥിതിയും സ്ഥിതിയും ഉണ്ടായി. . മൂന്നുമണ്ഡലങ്ങളില്‍ നാമ നിര്‍ദ്ദേശ പത്രിക നല്‍കുന്ന കാര്യത്തില്‍പോലും പാളികള്‍ ഉണ്ടായതായും തെരഞ്ഞെടുപ്പില്‍ കോ-ഓര്‍ഡിനേഷന്‌ ആരുമുണ്ടായിരുന്നില്ലെന്നും, സംഘടനാ സെക്രട്ട്‌റിയും കേന്ദ3മന്ത്രിയും കൂടി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും, പക്വതയില്ലാതെയാണ്‌ മുന്നോട്ട്‌ പോയതെന്നും ആരോപണങ്ങള്‍ ഉണ്ടായി . കൂടാതെ കെ സുരേന്ദ്രന്‍ രണ്ടിടത്ത്‌ മത്സരിക്കേണ്ടതില്ലായിരുന്നെന്നും അത്‌ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനമായിരുന്നുവെന്ന്‌ പറയുന്നത്‌ ശരിയല്ലെന്നും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു.

കുഴല്‍പ്പണം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു. പാര്‍ട്ടിയെ കരിവാരിക്കേക്കാനുളള ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ്‌ ആവശ്യമെന്ന്‌ മുരളീധരപക്ഷം പറഞ്ഞു. ഇപ്പോള്‍ ഉണ്ടാവുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →