ബോളിവുഡ് നടിയും ബോളിവുഡ് സംവിധായകനും വിവാഹിതരായി

ബോളിവുഡ് ചിത്രമായ ഉറി ദി സർജിക്കൽ സ്ട്രൈക്കിലൂടെ സംവിധായക അരങ്ങേറ്റം കുറിച്ച് ശ്രദ്ധ നേടിയ ആദിത്യധറും ഈ ചിത്രത്തിൽ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച യാമിഗൗതവും വിവാഹിതരായി. കോവിഡ് സാഹചര്യത്തിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഈ ചടങ്ങിന്റെ ചിത്രം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

യാമിയും ആദിത്യയും സോഷ്യൽമീഡിയയിൽ കുറിച്ചത് ഇങ്ങനെ..

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ ഞങ്ങളുടെ കുടുംബങ്ങളുടെ അനുഗ്രഹത്തോടെ ഇന്ന് ഞങ്ങൾ വിവാഹിതരായി. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും പ്രാർത്ഥനകളും ആശംസകളും ആഗ്രഹിക്കുന്നു.

2009 പുറത്തിറങ്ങിയ കന്നട ചിത്രമായ ഉല്ലാസ് ഉത്സാഹ യിലൂടെ അഭിനയരംഗത്തെത്തിയ യാമി ഗൗതം പഞ്ചാബി, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങൾ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →