കാഞ്ഞാര്‍: കോവിഡ് നിയമങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ചുമതലയുളള സെക്ടര്‍ മജിസ്ട്രേറ്റിന് കടക്കുളളില്‍ ഇരുത്തി ഭക്ഷണം കൊടുത്ത ഹോട്ടലുടമക്കെതിരെ പോലീസ് കേസെടുത്തു. യാത്രക്കിടയില്‍ ഹോട്ടലില്‍ കയറിയ സെക്ടര്‍ മജിസ്ട്രേറ്റ് ഭക്ഷണം വിളമ്പാന്‍ കടയുടമയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭക്ഷണം ഇരുന്നുകഴിക്കാന്‍ പറ്റില്ലെന്നും പാഴ്സല്‍ നല്‍കാമെന്നും കടയുടമ പറഞ്ഞെങ്കിലും ഹോട്ടലുടമയെ അവഗണിച്ച് കടക്കുളളില്‍ കയറി സെക്ടര്‍ മജിസ്ട്രേറ്റ് ഇരിപ്പായി .
താന്‍ മറ്റുളളവരെ പോലെ അല്ലെന്നും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ തനിക്ക് അനുവാദമുണ്ടെന്നും മജിസ്ട്രേറ്റ് അവകാശപ്പെടുകയായിരുന്നു. എന്നാല്‍ ഇതെല്ലാം വീക്ഷിച്ച് സമീപത്തുണ്ടായിരുന്ന പ്രദേശ വാസികളില്‍ ചിലര്‍ സംഭവം ഉടന്‍ പോലീസില്‍ അറിയിക്കുകയും പോലീസെത്തി കടയടമയുടെ പേരില്‍ കേസ് ചാര്ജ്ചെയ്യുകയായിരുന്നു. എന്നാല്‍ സെക്ടര്‍ മജിസ്ട്രേറ്റിനെ പോലീസ് ഒഴിവാക്കി. എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്ത് സെക്ട്രര്‍ മജിസ്ട്രേറ്റാണ് കടയുടമയെ കുഴപ്പത്തിലാക്കിയത്.

