തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കി ജില്ലാ ഭരണകൂടം. ആന്റിജന്‍ ടെസറ്റ് ഫലം നെഗറ്റീവായവര്‍ക്ക് മാത്രമാണ് കടലില്‍ പോകാന്‍ അനുമതിയുളളത്. കടലില്‍ പോകുന്നവരുടെയും ബോട്ടുകളുടെയും വിവിരങ്ങള്‍ ഫിഷറീസ് വകുപ്പിനെ അറിയിക്കണം. ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കള്‍, ബുധന്‍,ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും മത്സ്യ വില്‍പ്പനക്കനുമതി ഉളളത്.
ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും നിയന്ത്രണങ്ങളോടെ നടത്താം. രാവിലെ 7 മണിമുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും ഹാര്‍ബറുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഒരുസമയം 20 ആളുകള്‍ക്ക് പ്രവേശിക്കാം. ചില്ലറ വില്‍പ്പനയും ലേലവും ഉണ്ടായിരിക്കില്ല.

