നിയമന ഉത്തരവുകള്‍ ലഭിച്ച അദ്ധ്യാപകര്‍ക്ക്‌ വിദ്യാലയങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മുറക്കുമാത്രം ജോലിയില്‍ പ്രവേശനം

തിരുവനന്തപുരം: നിയമന ഉത്തരവുകള്‍ ലഭിച്ചിട്ടുളള എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ സാധാരണ രീതിയില്‍ തുറന്ന്‌ പ്രവര്‍ത്തനം ആരംഭിച്ച ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കാനാവു എന്ന്‌ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ പ്രവേശനോത്സവം കഴിഞ്ഞ ദിവസം വെര്‍ച്വല്‍ രീതിയിലാണ്‌ നടക്കുകയുണ്ടായത്‌. സാധാരണ രീതിയില്‍ സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതുവരെ ഓണ്‍ലൈനായാണ്‌ ക്ലാസുകള്‍ നടക്കുക.

നിയമന ഉത്തരവ്‌ ലഭിച്ച എല്ലാ അദ്ധ്യാപകര്‍ക്കും സ്‌കൂള്‍ തുറക്കുന്ന മുറക്ക്‌ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉള്‍പ്പെട 2513 അദ്ധ്യാപക തസ്‌തികകളില്‍ നിയമന ഉത്തരവ്‌ നല്‍കി കഴിഞ്ഞു. 788 പേര്‍ക്ക്‌ അദ്ധ്യാപക തസ്‌തികകളിലേക്ക്‌ പിഎസ്‌ സി നിയമന ശുപാര്‍ശയും നല്‍കിയിട്ടുണ്ട്‌. എല്ലാ തസ്‌തികകളിലും വിദ്യാലയം സാധാരണ രീതിയില്‍ പ്രവേശനം ആരംഭിക്കുമ്പോള്‍ മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →