കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന എഏവൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം. സംസ്ഥാന/ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ,അദ്ധ്യാപകര്‍, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രവാസികളടക്കം റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസ വരുമാനം 25,000രൂപയോ അതിലധികമോ ഉണ്ടെങ്കില്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉളളവര്‍, 1000 ചതുരശ്ര അടിക്കുമുകളിലുളള വീടോ, ഫ്‌ളാറ്റോ സ്വന്തമായുളളവര്‍ ഏക ഉപജീവന മാര്‍ഗമായ ടാക്‌സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനം ഉളള റേഷന്‍ കാര്‍ഡുടമകള്‍ എന്നിവര്‍ അനര്‍ഹമായി കൈവശം വച്ചിട്ടുളള റേഷന്‍ കാര്‍ഡുകള്‍, തിരികെ ഏല്‍പ്പിക്കണം.
ഇവ ജൂണ്‍ 15നകം സിറ്റി റേഷനിംഗ് ആഫീസര്‍ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി ആരെങ്കിലും കൈവശം വച്ചിരിക്കുന്നതായി ബോധ്യപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം .ആധാര്‍ കാര്‍ഡ് റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ എത്ര.യും വേഗം ബന്ധിപ്പിക്കണമെന്നും സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 23908059 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



