ബീഹാറിൽ ആരോഗ്യപ്രവത്തകർക്ക് നേരെ ആക്രമണം

പട്ന ഏപ്രിൽ 17: ബി​ഹാ​റി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ നാ​ല് അ​ക്ര​മ​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ ര​ണ്ട് എ​ണ്ണം മു​ഖ്യ​മ​ന്ത്രി നി​തി​ഷ് കു​മാ​റി​ന്‍റെ സ്വ​ദേ​ശ​മാ​യ ബി​ഹാ​ര്‍ ഷ​രി​ഫി​ലാ​ണ്.

കോ​വി​ഡ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി ഗ്രാ​മ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​കു​ന്ന​ത്. ബി​ഹാ​റി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 53 കോ​വി​ഡ് കേ​സു​ക​ളി​ല്‍ 60 ശ​ത​മാ​ന​വും സി​വാ​ന്‍, ബെ​ഗു​സാ​രാ​യി, ന​ള​ന്ദ, ന​വാ​ഡ എ​ന്നീ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മാ​ണ്.

83 പേ​ര്‍​ക്കാ​ണ് ബി​ഹാ​റി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 37 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. ഒ​രാ​ള്‍ മ​രി​ച്ചു.

സി​വാ​ന്‍, ബെ​ഗു​സാ​രാ​യി ജി​ല്ല​ക​ള്‍ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ട് ആ​ണ്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഈ ​ജി​ല്ല​ക​ളെ റെ​ഡ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ന​ള​ന്ദ​യും ന​വാ​ഡ​യും ഹോ​ട്ട്‌​സ്‌​പോ​ട്ട് സാ​ധ്യ​ത​യു​ള്ള പ​ട്ടി​ക​യി​ലാ​ണു​ള്ള​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​ക​റ്റി നി​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഔ​റം​ഗ​ബാ​ദി​ലും മോ​ത്തി​ഹാ​രി​യി​ലും സ​മാ​ന​സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →