മത്സ്യത്തൊഴിലാളികള്‍ മെയ് 16 വരെ കടലില്‍ പോകരുത്

കണ്ണൂര്‍ : ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരള തീരത്തു നിന്നും  മെയ് 16 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 14 മുതല്‍ 16 വരെയും, കര്‍ണാടക തീരങ്ങളില്‍ മെയ് 15, 16 തീയ്യതികളിലും  ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നാണ് നിര്‍ദേശം. നിലവില്‍ കടലിലുള്ളവര്‍ 14 ന് രാത്രി തന്നെ തീരത്തേക്ക്  മടങ്ങി എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →