മേട്ടൂര്‍ ആഗസ്റ്റ് 13: പ്രളയബാധിത പ്രദേശമായ നീലഗിരി ജില്ലയില്‍ കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെന്ന് ആരോപിച്ച ഡിഎംകെ പ്രസിഡന്‍റും പ്രതിപക്ഷനേതാവുമായ എംകെ സ്റ്റാലിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി കെ പളനിസ്വാമി. സത്യാവസ്ഥ അറിയാതെ കുപ്രചാരണം നടത്തിയതിനാണ് സ്റ്റാലിനെ ചൊവ്വാഴ്ച മുഖ്യമന്ത്രി വിമര്‍ശിച്ചത്.
യാഥാര്‍ത്ഥ്യത്തെപ്പറ്റി സ്റ്റാലിന്‍ ബോധാവാനല്ലെന്നും വാര്‍ത്തകള്‍ പരിശോധിക്കാതെയാണ് പ്രസ്താവനകള്‍ നടത്തുന്നതെന്നും പളനിസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. റവന്യൂമന്ത്രി ആര്‍ബി ഉദയകുമാര്‍ നീലഗിരി സന്ദര്‍ശിച്ച് വിലയിരുത്തലുകള്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയുക്ത മുഖ്യമന്ത്രി ഒ പണ്ണീര്‍സെല്‍വവും സംഭവസ്ഥലം സന്ദര്‍ശിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചുപോയവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

