സോന്‍ഭദ്രയ്ക്ക് പോകുന്ന വഴിമധ്യേ പ്രിയങ്ക വാരണാസിയിലെത്തി

പ്രിയങ്ക ഗാന്ധി വദ്ര

ലഖ്നൗ ആഗസ്റ്റ് 13: സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ പോകുന്ന വഴിമധ്യേ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര വാരണാസിയിലെത്തി. സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്ന് ആദിവാസികളെ ജൂണ്‍ മാസത്തില്‍ അവസാനം വെടിവെച്ച് കൊന്നിരുന്നു.

സംഭവത്തിനിരയായവരെ കാണാനായി, വാരണാസി വിമാനത്താവളത്തില്‍ നിന്നും സോന്‍ഭദ്രയിലേക്ക് കാര്‍ മാര്‍ഗ്ഗം പ്രിയങ്ക പോകും. ന്യൂഡല്‍ഹിയിലേക്ക് തിരിക്കാനായി വൈകിട്ടോടെ വാരണാസിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രിയങ്കയ്ക്ക് സോന്‍ഭദ്രയിലേക്ക് പോകാനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക സോന്‍ഭദ്രയിലേക്ക് പോകാനായി ശ്രമിക്കുന്നത്.സംഭവത്തിന്ശേഷം ജൂണ്‍ 17ന് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനായി എത്തിയെങ്കിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രിയങ്ക ധര്‍ണ്ണയിരിക്കുകയും ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും ചില ഡല്‍ഹി നേതാക്കളും പ്രിയങ്കയെ അനുഗമിക്കും.

Share
അഭിപ്രായം എഴുതാം